ഛത്തീസ്ഗഡിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള 10 മേയർ സ്ഥാനങ്ങളും നേടിയതുൾപ്പെടെ സമ്പൂർണ്ണ വിജയവുമായി ബിജെപി. ഫെബ്രുവരി 11 ന് കനത്ത സുരക്ഷയ്‌ക്കിടയിൽ വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഡിലെ റായ്പൂർ, ദുർഗ്, ബിലാസ്പൂർ മുനിസിപ്പൽ കോർപ്പറേഷനുകൾ ഉൾപ്പെടെ 173 നഗര സ്ഥാപനങ്ങളിൽ 72.19 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത് .
10 മുനിസിപ്പൽ കോർപ്പറേഷനുകളിലും 49 കൗൺസിലുകളിലും 114 നഗർ പഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെയാണ് ഛത്തീസ്ഗഢ് തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി മിന്നും വിജയം സ്വന്തമാക്കിയിരിക്കുന്നത്

