Sunday, May 19, 2024
spot_img

ബംഗാളിൽ വേരുറപ്പിച്ച് ബിജെപി: ഫത്പുര മുൻസിപ്പാലിറ്റി ഇനി ബിജെപി ഭരിക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിന്‍റെ ചരിത്രത്തിൽ ആദ്യമായി ബിജെപി ഒരു മുൻസിപ്പാലിറ്റി ഭരിക്കാനൊരുങ്ങുന്നു. പശ്ചിമ ബംഗാളിലെ ഫത്പുര മുൻസിപ്പാലിറ്റിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേവലം 12 ദിവസത്തിനുള്ളിൽ ബിജെപി ഭരണം പിടിച്ചത്. 15 വര്‍ഷം തൃണമൂൽ കോണ്ഗ്രസ് ഭരിച്ച മുൻസിപ്പാലിറ്റിയാണിത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തെ തുടർന്ന് മുൻസിപ്പാലിറ്റിയിലെ ബഹുഭൂരിപക്ഷം കൗൺസിലർമാരും ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെയാണ് ഇവിടെ ബിജെപി ഭരണത്തിന് കളമൊരുങ്ങിയത്.

പശ്ചിമ ബംഗാളിലെ ബാറാക്പോർ ലോക്സഭാ മണ്ഡലത്തിലാണ് ഫത്പുര മുൻസിപ്പാലിറ്റി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അർജുൻ സിങ്ങ് മണ്ഡലത്തിൽ അക്കൗണ്ട് തുറന്നിരുന്നു. പത്ത് വർഷം തൃണമൂൽ ഭരിച്ച മണ്ഡലമാണിത്.

Related Articles

Latest Articles