Sunday, May 19, 2024
spot_img

ബിജെപിക്ക് പുതിയ ഭാരവാഹികൾ; എ.പി.അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷൻ

ദില്ലി: എ.പി.അബ്ദുല്ലക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്.

ടോം വടക്കനെ ദേശീയ വക്താവായും തേജ്വസി സൂര്യയെ യുവമോർച്ച അധ്യക്ഷനായും തിരഞ്ഞെടുത്തു. പൂനം മഹാജനു പകരമാണ് തേജ്വസി സൂര്യം യുവമോർച്ച അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ബി.എല്‍.സന്തോഷ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എൻടിആറിന്റെ മകൾ പുരന്ദേശ്വരിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്.

റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വർധിപ്പിച്ചു. അനിൽ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും. നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പുനഃസംഘടന.

Related Articles

Latest Articles