Saturday, May 18, 2024
spot_img

പുതുച്ചേരി നിയമസഭയ്ക്ക് പുതിയ നാഥൻ; എംബലം ആർ സെൽവം സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

പുതുച്ചേരി: പുതുച്ചേരിയിൽ നിയമസഭ സ്‌പീക്കറായി ബിജെപി എംഎൽഎ എംബലം.ആർ.സെൽവം തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥിയില്ലാതെയാണ് എംബലം ആർ സെൽവത്തെ സ്‌പീക്കറായി തെരഞ്ഞെടുത്തത്. നിയമസഭയിൽ നടപടികൾ ആരംഭിച്ച ഉടനെ പ്രോ ടേം സ്‌പീക്കർ കെ. ലക്ഷ്മിനാരായണൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

മാനവേലി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗമാണ് എംബലം ആർ സെൽവം. പുതുച്ചേരി നിയമസഭയിലെ 21-ാമത്തെ സ്‌പീക്കറാണ് സെൽവം. മുഖ്യമന്ത്രി എൻ. രംഗസാമി, പ്രതിപക്ഷ നേതാവ് ആർ. ശിവ എന്നിവർ ചേർന്ന് സ്‌പീക്കറെ ചെയറിലേക്ക് നയിച്ചു.എൻ‌ഡി‌എ ഘടകകക്ഷി എ‌ഐ‌എൻ‌ആർ‌സിയും ബിജെപിയും ചേർന്നാണ് ഇവിടെ സഖ്യം രൂപീകരിച്ചത്. മെയ്‌ ഏഴിനാണ് എഐഎൻആർസി നേതാവ് എൻ രംഗസാമി മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles