ദില്ലി: സ്പുട്നിക് വാക്‌സിൻ കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമെന്ന് ഗവേഷകർ. മറ്റ് വാക്‌സിനുകളുമായി താരതമ്യം ചെയുമ്പോൾ സ്പുട്നിക് വാക്‌സിൻ കൂടുതൽ ഫലപ്രദമെന്ന് കണ്ടെത്തിയതായി പഠനങ്ങൾ ചൂണ്ടികാട്ടുന്നു. ഇന്ത്യയിലാണ് ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്. സ്പുട്നിക് ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് പുതിയ പഠനവിവരം പുറത്ത് വിട്ടത്. വാക്‌സിൻ നിർമാതാക്കളായ ഗാമാലേയ സെന്ററിലേ ഗവേഷകരാണ് പഠനം നടത്തിയത്.
വൈകാതെ ഇന്റർനാഷണൽ ജേണലിൽ പഠനം പ്രസിദ്ധീകരിക്കുമെന്നാണ് പുലർത്തു വരുന്ന റിപ്പോർട്ട്.. ഇന്ത്യയിൽ സ്പുട്നിക് വാക്‌സിന് അനുമതി ലഭിച്ചിരുന്നു. ഡോ.റെഡീഡ്ഡ് ലബോറട്ടറിയാണ് ഇന്ത്യയിൽ സ്പുട്നിക് വാക്‌സിൻ നിർമിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

