Wednesday, May 1, 2024
spot_img

കളളപണം വെളുപ്പിച്ചു?; കെഎസ്‌എഫ്‌ഇ ഓഫീസുകളിൽ വൻ ക്രമക്കേട്; വിവിധ ശാഖകളില്‍ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ ഇന്നലെ നടത്തിയ പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നതായുളള പരാതികൾ ഉയർന്നിരുന്നു. തുടര്‍ന്നാണ് പരിശോധന നടന്നത്. റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കളളപണം വെളുപ്പിച്ചെന്നും കണ്ടെത്തി. 4 കെ.എസ്.എഫ്.ഇ കളിൽ സ്വർണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നു. ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയോടെ സർക്കാരിനു കൈമാറുമെന്നു വിജിലൻസ് അറിയിച്ചു.

Related Articles

Latest Articles