Tuesday, May 21, 2024
spot_img

ലഹരിയുടെ അമിത ഉപയോഗം ? ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

വടകരയിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കണ്ണൂർ ആറളം സ്വദേശി ഷാനിഫാണ് (27) മരിച്ചത്. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ജെടി റോഡിൽ നിർത്തിയിട്ട ഓട്ടോയിലാണ് ബോധരഹിതനായി നാട്ടുകാർ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വടകര കല്ലേരിയിൽ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്. . കഴിഞ്ഞ മാസം തൊട്ടടുത്ത പ്രദേശമായ ഓർക്കാട്ടേരിയിൽ രണ്ട് യുവാക്കളെ ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles