Wednesday, September 23, 2026

വയനാട്ടിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചു; രണ്ട് മരണം

വയനാട് : ബത്തേരി നായ്ക്കട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ രണ്ട് പേര്‍ മരിച്ചു. നായ്ക്കട്ടി സ്വദേശി നാസറിന്റെ ഭാര്യ ആമിന, അയല്‍‌വാസി ബെന്നി എന്നിവരാണ് മരിച്ചത്.

നാസര്‍ പള്ളിയില്‍ പോയ സമയത്താണ് സംഭവം. സ്‌ഫോടനം നടക്കുമ്പോള്‍ മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. നായ്ക്കട്ടിയിലെ ഇളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ട് അടുത്തുള്ള മസ്ജിദില്‍ നിന്നും പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ വരുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

തോട്ട പോലുള്ള സ്‌ഫോടക വസ്തു ശരീരത്തില്‍ കെട്ടിവച്ച്‌ പൊട്ടിച്ചതാകാമെന്നുമാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles