Sunday, December 28, 2025

ഛത്തീസ്‌ഗഡിൽ സ്ഫോടനം; മാവോയിസ്റ്റ് ആക്രമണമെന്ന് സൂചന; രണ്ട് സി ആർ പി എഫ് ജവാന്മാർക്ക് പരിക്ക്

ബീജാപൂർ: ഛത്തീസ്ഗഡിലെ ബീഹാപൂരിൽ മാവോയിസ്റ്റ് സ്ഫോടനം.രണ്ട് സിആർപിഎഫ് ജവാൻമാർക്ക് പരിക്ക്.പരിക്കേറ്റ രണ്ട് പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കൂടുതൽ വൈദ്യസഹായത്തിനായി റായ്പൂരിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.

ഏപ്രിലിൽ ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ പത്ത് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു . സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിന്റെ (ഡിആർജി) സംഘം നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം

Related Articles

Latest Articles