Thursday, April 25, 2024
spot_img

ജിഹാദ് സ്ഥാപിക്കണമെന്ന് മുഹമ്മദ് നബി കൽപ്പിക്കുന്നു;വിവാദ പ്രസ്താവനയുമായി വിവാദ ഇമാം യൂനുസ് കത്രദ !

കുറച്ചുനാളുകളായി ചില മുസ്ലിം മതപണ്ഡിതരുടെ പ്രസ്താവനകൾ വിവാദമായി തീരുന്ന വാർത്തകൾ നാം നിരന്തരം കേൾക്കുന്നുണ്ട്. ഇപ്പോൾ വീണ്ടും അതുപോലെ ഒരു മുസ്ലിം ഇമാമിന്റെ പ്രസ്താവനയാണ് വിവാദമായി തീർന്നിരിക്കുന്നത്. അള്ളാഹു മുസ്ലീങ്ങളോട് കൽപ്പിച്ചിരിക്കുന്നത് അവിശ്വാസികളെ വെറുക്കണമെന്നാണ് കനേഡിയൻ ഇമാം യൂനുസ് കത്രദ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. മുസ്ലീം യൂത്ത് വിക്ടോറിയ ഇസ്ലാമിക് സെന്ററിൽ നടത്തിയ പ്രഭാഷണത്തിലാണ് ഇമാം വിവാദ പ്രസ്താവന നടത്തിയത്.

ഒരാളെ വെറുക്കുന്നത് അവർക്കെതിരായ അക്രമത്തെ സൂചിപ്പിക്കുന്നില്ല. എന്നാൽ വിദ്വേഷം അക്രമത്തിലേക്ക് നയിച്ചേക്കാം, ഞാൻ ബ്രോക്കോളിയെ വെറുക്കുന്നുവെങ്കിൽ, അതിനർത്ഥം ഞാൻ അതെല്ലാം തകർത്ത് ആരെയും ഭക്ഷിക്കാൻ അനുവദിക്കില്ല എന്നാണോ എന്നും ഇമാം ചോദിക്കുന്നു. അവിശ്വാസികൾ മൃഗങ്ങളുടെ ജീവിതം ജീവിക്കുന്നുവെന്നും അവരുടെ കാമങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്നുമാണ് കനേഡിയൻ ഇമാം യൂനുസ് കത്രദ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. അതേസമയം അവർക്ക് പരലോകത്ത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവർ അറിയുന്നില്ല. അവർ അറവുശാലയിൽ എത്തുമെന്ന് അറിയാതെ, മേച്ചിൽപ്പുറങ്ങളിൽ മേയുന്ന കന്നുകാലികളെ പോലെ ജീവിക്കുന്നുവെന്നും യൂനുസ് കത്രദ പറഞ്ഞു.

അതേസമയം, വിവാദ പ്രസ്താവനകളിൽ മുൻപും നിറഞ്ഞു നിന്നിട്ടുള്ള ഒരു ഇമാം തന്നെയാണ് യൂനുസ് കത്രദ. ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് പറയുന്നവർ ഇസ്ലാമിന്റെ ശത്രുക്കളാണെന്ന് മുൻപ് യൂനുസ് കത്രദ പറഞ്ഞിരുന്നു. ഇത് വൻ വിവാദമായിരുന്നു അന്ന് സൃഷ്ടിച്ചത്. റാഡിക്കൽ ഇസ്ലാം എന്നൊന്ന് ഉണ്ടെന്ന് പറയുന്നത് അവിശ്വാസമാണ്. ജിഹാദ് സ്ഥാപിക്കണമെന്ന് ഖുറാനിൽ അള്ളാഹു കൽപ്പിക്കുന്നുവെന്നും ജിഹാദ് സ്ഥാപിക്കണമെന്ന് മുഹമ്മദ് നബി കൽപ്പിക്കുന്നുവെന്നും തീർച്ചയായും അതിന്റെ വ്യവസ്ഥകളോടെയും ശരിയായ രീതിയിലും ജിഹാദ് എന്താണെന്ന് മനസ്സിലാക്കുക എന്ന് യൂനുസ് കത്രദ മുൻപ് പറഞ്ഞിരുന്നു. ബുദ്ധിയുള്ളവർ ഇതൊക്കെ മനസ്സിലാക്കുമെന്നും ഇമാം വിവാദ പ്രസ്താവന നടത്തിയിരുന്നു. അതേസമയം, ജൂതന്മാർ, ക്രിസ്ത്യാനികൾ, നിരീശ്വരവാദികൾ എന്നിവരടങ്ങുന്നവർ അല്ലാഹുവിന്റെ ശത്രുക്കളാണെന്നും കനേഡിയൻ ഇമാം യൂനുസ് കത്രദ പറഞ്ഞിട്ടുണ്ട്.

Related Articles

Latest Articles