ലുധിയാന: പഞ്ചാബ് കോടതിയിൽ വൻ സ്ഫോടനം (Bombblast In Punjab). പഞ്ചാബിലെ ലുധിയാന കോടതിയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേർ മരിച്ചു.
കോടതി കെട്ടിടത്തിൽ മൂന്നാംനിലയിലെ വാഷ് റൂമിലാണ് സ്ഫോടനം നടന്നത്. പോലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. കോടതി പ്രവർത്തിക്കുന്നതിനിടെയാണ് സ്ഫോടനം. പിന്നിലെ കാരണം വ്യക്തമല്ല. സ്ഫോടനത്തെ തുടർന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്.

