തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിക്കെതിരെ ബിഎംഎസ് കർമ്മചാരി സംഘം പ്രസിഡന്റ് ബബിലു ശങ്കറിന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. ഹൈക്കോടതിയിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിക്കെതിരെ ആദ്യം ഫയൽ ചെയ്ത കേസിൽ കർമ്മ ചാരി സംഘം ഉന്നയിച്ച വിഷയങ്ങളിൽ ഭരണസമിതിക്ക് മുകളിലുള്ള അധികാരികളെ സമീപിച്ച് തീർപ്പ് കൽപ്പിക്കുന്നതിന് അനുമതി നൽകിയാണ് വിധി.
ക്ഷേത്ര ഭരണസമിതി ബബിലു ശങ്കറിന് നൽകിയ മെമ്മോയ്ക്കുള്ള മറുപടി ഉടനടി പരിഗണിക്കുന്നതിനും തീരുമാനം കൈക്കൊള്ളുന്നതിനും ഭരണസമിതിക്ക് നിർദ്ദേശവും നൽകി.

