Saturday, May 18, 2024
spot_img

“ഞാൻ അതിനായി കാത്തിരിക്കുന്നു”, ഭാരത മണ്ണിൽ ടെസ്‌ലയുടെ പദ്ധതികൾക്ക് തുടക്കമിടാൻ ഒരുങ്ങി ഇലോൺ മസ്‌ക്; 2024ൽ ഇന്ത്യ സന്ദർശിക്കുമെന്ന് ട്വീറ്റ്

ഭാരത മണ്ണിൽ ടെസ്‌ലയുടെ പദ്ധതികൾക്ക് തുടക്കമിടാൻ ഒരുങ്ങി ടെസ്‌ലയുടെ സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക്. 2024ൽ ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ ട്വീറ്റ്. അടുത്ത വർഷം എപ്പോഴെങ്കിലും രാജ്യം സന്ദർശിക്കാൻ പദ്ധതിയുണ്ടെന്ന് മസ്‌ക് അന്ന് പറഞ്ഞിരുന്നു. “ഞാൻ അതിനായി കാത്തിരിക്കുന്നു” എന്ന തലക്കെട്ടോടെയാണ് മസ്ക് ട്വീറ്റ് പങ്ക് വച്ചത്.

ഈ ജൂണിൽ ന്യൂയോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയിലേക്ക് പോകാനുള്ള ആഗ്രഹം ശതകോടീശ്വരൻ പരസ്യമായി പറഞ്ഞത് സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Related Articles

Latest Articles