Friday, December 12, 2025

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷം; ജനജീവിതം ദുസ്സഹമാകുന്നതിൽ പ്രതിഷേധിച്ച് മെയ് 10 ന് ബി എം എസ് പണിമുടക്ക്

തിരുവനന്തപുരം: പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംസ്ഥാന നികുതി കുറയ്ക്കുക , പെട്രോളിയം ഉൽപ്പന്നങ്ങളെ GST യിൽ ഉൾപ്പെടുത്തുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, എന്നീ ആവശ്യങ്ങളുന്നയിച്ച് മെയ് 10 ന് കേരളത്തിൽ പൊതു പണിമുടക്ക് പ്രഖ്യാപിച്ച് ബി എം എസ്. പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ, ഇന്ധന നികുതി കുറക്കാത്ത തീരുമാനത്തിനെതിരെ ബി എം എസ് തൊഴിലാളികൾ ഇന്ന് രാവിലെ നടത്തിയ സെക്രട്ടറിയേറ്റ് ധർണയിലാണ് പ്രഖ്യാപനം. ധർണ്ണ ബി എം എസ് ദേശീയ സെക്രട്ടറി ശ്രീ.വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Related Articles

Latest Articles