Tuesday, September 22, 2026

മത്സ്യബന്ധനത്തിനിടെ കടലിൽ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

തൃശൂർ: കയ്പമം​ഗലത്ത് മത്സ്യബന്ധനത്തിനിടെ അപകടം. കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കൻ പുരയ്ക്കൽ സുരേഷ് (52) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. കടലിൽ മോശം കാലാവസ്ഥയായിരുന്നുവെന്നും കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നെന്നും തൊഴിലാളികൾ പറഞ്ഞു. കരയിൽ നിന്നു 50 മീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്.

മൂന്നുകടവ് ബീച്ച് പന്തൽക്കടവിൽ നിന്നാണ് മൂന്ന് പേർ വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയത്. അപകടത്തിനു പിന്നാലെ കരയിൽ നിന്ന മറ്റ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടവരെ വടമിട്ടു രക്ഷപ്പെടുത്താൻ ശ്രമിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും സുരേഷിനെ കാണാതായി. പിന്നീട് ഏഴരയോടെ സംഭവ സ്ഥലത്തു നിന്നു 100 മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Articles

Latest Articles