Tuesday, May 21, 2024
spot_img

അമർനാഥ് തീർത്ഥാടനം തുടങ്ങുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അതിർത്തിയിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; പത്തുദിവസത്തിനുള്ളിൽ വകവരുത്തിയത് 11 ഭീകരരെ; അതിർത്തിയിൽ കനത്ത ജാഗ്രത

ശ്രീനഗർ: അമർനാഥ് തീർത്ഥാടനം തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ ജമ്മുവിലെ പൂഞ്ച് ജില്ലയിലെ ചക്കൻ ദാ ബാഗിലെ നിയന്ത്രണ രേഖയോട് ചേർന്ന് പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം
കഴിഞ്ഞ ദിവസം രാത്രി ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഒരു സംഘം ഭീകരരുടെ സംശയാസ്പദമായ നീക്കങ്ങൾ ഇന്ത്യൻ സൈന്യം തിരിച്ചറിഞ്ഞതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നിബിഡവനമേഖലയിൽ ഇരുട്ടിന്റെയും ആവരണം മുതലെടുത്താണ് ഭീകരർ നുഴഞ്ഞു കയറാനുള്ള ശ്രമം നടത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ നിരീക്ഷണ ഉപകരണങ്ങളിൽ ഭീകരർ കുടുങ്ങിയതോടെ സൈന്യം വെടിയുതിർത്തു. ഇന്ത്യൻ സൈന്യത്തിന് നേരെ ഭീകരർ തിരിച്ചു വെടിവയ്ക്കുകയും ചെയ്‌തു. സരള ബറ്റാലിയന്റെ നിരീക്ഷണത്തിലുള്ള പ്രദേശത്ത് മണിക്കൂറുകളോളം വെടിവയ്പ്പ് തുടർന്നു. ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം കൊലപ്പെടുത്തി.

വാർഷിക അമർനാഥ് യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയത്. അമർനാഥ് യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സൈന്യം നേരത്തെ സ്വീകരിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ പത്ത് ദിവസമായി കുപ്‌വാരയിലെ ഒന്നിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്ന് 11 ഭീകരരെ ഇതുവരെ ഇല്ലാതാക്കി. ആയുധങ്ങൾ, വെടിമരുന്ന്, മയക്കുമരുന്ന് എന്നിവയുടെ ഗണ്യമായ ശേഖരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് വ്യാപാരത്തിലൂടെ തീവ്രവാദ ഫണ്ടിംഗ് നടത്തുകയെന്ന നയമാണ് പാകിസ്ഥാൻ ഇപ്പോൾ പിന്തുടരുന്നത്.

നേരത്തെ ജൂൺ 15 ന്, അതേ പ്രദേശത്ത് പാകിസ്ഥാൻ നടത്തിയ ഒരു പ്രധാന ഗൂഢാലോചന ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി, ഗണ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും തീവ്രവാദികൾക്കായി ഉദ്ദേശിച്ചിരുന്ന “സർവൈവിംഗ് കിറ്റും” പിടിച്ചെടുത്തു. ഒൻപത് മാഗസിനുകളുള്ള എകെ 74 റൈഫിൾ, നാല് മാഗസിനുകളുള്ള രണ്ട് പിസ്റ്റളുകൾ, ആറ് ഹാൻഡ് ഗ്രനേഡുകൾ, കൂടാതെ പാകിസ്ഥാനിൽ നിന്നുള്ള വസ്ത്രങ്ങളും മരുന്നുകളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. കണ്ടെടുത്ത വസ്തുക്കളിൽ ഒരു വയർ കട്ടറും ഉണ്ടായിരുന്നു, അത് സ്‌മാർട്ട് ഫെൻസിംഗ് ലംഘിച്ച് അവരുടെ നിരോധിതവസ്തുക്കൾ കടത്താൻ തീവ്രവാദികൾ ഉപയോഗിക്കുന്നതാണ്. കശ്‌മീരിലേക്ക് നുഴഞ്ഞുകയറി പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുകയും അമർനാഥ് തീർത്ഥാടനത്തിനെതിരെ ഭീകരാക്രമണങ്ങൾ നടത്താനുമുള്ള ഭീകര സംഘങ്ങളുടെ പദ്ധതിയുമാണ് സൈന്യം പരാജയപ്പെടുത്തിയത്.

Related Articles

Latest Articles