Featured

തന്റെ പിതാവ് ഇപ്പോഴും ഇടവകാംഗം; മൃതദേഹം പഠനാവശ്യങ്ങൾക്ക് കൊടുക്കാമെന്ന് തീരുമാനിച്ചതാര് ? മതാചാരപ്രകാരം പള്ളിയിൽ സംസ്‌കരിക്കാൻ വിട്ടുതരണമെന്ന ആവശ്യവുമായി സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൾ ആശാ ലോറൻസ് ഹൈക്കോടതിയിൽ

എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്ററെ മൃതദേഹം പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുന്നതിനെതിരെ ഹർജിയുമായി മകൾ ആശാ ലോറൻസ്. ഉച്ചയ്ക്ക് ശേഷം കോടതി ഹർജി പരിഗണിക്കുമെന്നാണ് സൂചന. മൃതദേഹം പഠനാവശ്യങ്ങൾക്കായി വിട്ടുകൊടുക്കണമെന്ന് തന്റെ പിതാവ് ആഗ്രഹിച്ചിട്ടില്ല. അദ്ദേഹം അത് എവിടെയെങ്കിലും പറയുകയോ എഴുതിവയ്ക്കുകയോ ചെയ്തിട്ടില്ല. എം എം ലോറൻസിന്റെ ആത്മകഥ പുറത്തിറങ്ങിയത് ഈയിടെയാണെന്നും അതിലും ഇക്കാര്യം പറയുന്നില്ലെന്നും മകൾ ആശാ ലോറൻസ് പറഞ്ഞു.

തന്റെ പിതാവ് ഇപ്പോഴും ഇടവകാംഗമാണ്. സിപിഎം നേതാവാണെങ്കിലും തന്നെ ഇടവകയിൽ നിന്ന് വിടുതൽ ചെയ്യണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട്തന്നെ മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം പള്ളിയിൽ സംസ്‌കരിക്കണമെന്ന് ആശാ ലോറൻസ് പറഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളേജിന് നൽകാൻ തീരുമാനിച്ചതായി മന്ത്രി പി രാജീവ് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്ന് മാദ്ധ്യമങ്ങളിൽ കണ്ടു. അദ്ദേഹം ഇത്തരത്തിൽ ഒരാഗ്രഹം എവിടെയും പറഞ്ഞിട്ടില്ല. കുടുംബത്തിന്റെ താൽപ്പര്യമാണെങ്കിൽ ആ കുടുംബത്തിൽ താനും അംഗമാണെന്ന് ആശാ ലോറൻസ് കൂട്ടിച്ചേർത്തു.

പിതാവിൽ നിന്ന് തന്നെ അകറ്റാനുള്ള ശ്രമം കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും ഉണ്ടായിരുന്നു. പാർട്ടി രഹസ്യങ്ങൾ പിതാവ് തന്നോട് പറയുമെന്ന് നേതാക്കൾ ഭയപ്പെട്ടിരുന്നു. 2021 മെയ് മാസം 25 ന് തന്നോടും മകനോടും എം എം ലോറൻസ് ഒരു രഹസ്യം വെളിപ്പെടുത്തിയിരുന്നു. ഇന്നും കേരളം കേട്ടാൽ ഞെട്ടുന്ന രാഷ്ട്രീയ രഹസ്യമായിരുന്നു അത്. അതിന് ശേഷം പിതാവിനെ കാണാൻ തന്നെ അനുവദിച്ചിരുന്നില്ല. പിതാവിനെ ഏറ്റെടുക്കാൻ തയ്യാറായിരുന്നു എന്നാൽ പാർട്ടി അനുവദിച്ചില്ല. തനിക്ക് സംഘിപ്പട്ടം ചാർത്തി മാറ്റിനിർത്തി. എറണാകുള ജില്ലാ സെക്രട്ടറി ശ്രീമോഹനൻ പിതാവിനെ കാണുന്നതിൽ നിന്നും തന്നെ തടഞ്ഞു. സി ഐ ടി യുക്കാരുടെ തടവിലായിരുന്നു തന്റെ പിതാവെന്നും സ്വകാര്യമായി പിതാവിനോട് സംസാരിക്കാൻ അവർ അനുവദിച്ചിരുന്നില്ലെന്നും ആശാ ലോറൻസ് ആരോപിച്ചു.

മരിക്കുന്ന സമയത്ത് തങ്ങളുടെ അമ്മ ഈശ്വരവിശ്വാസിയായിരുന്നു. തുടക്കത്തിൽ അവർ അങ്ങനെയായിരുന്നില്ല. മക്കളെല്ലാം ഈശ്വര വിശ്വാസികളായാണ് വളർന്നത്. എം എം ലോറൻസിന്റെ വിവാഹം സെന്റ് തോമസ് പള്ളിയിലായിരുന്നു. വിവാഹത്തിന്റെ രേഖകൾ ലഭ്യമാണ്. അമ്മയുണ്ടായിരുന്നെങ്കിൽ ഇതിന് അനുവദിക്കുമായിരുന്നില്ല. തന്റെ പിതാവിന്റെ മൃതദേഹം കീറിമുറിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും മെഡിക്കൽ കോളേജിലെ ക്ഷാമം പരിഹരിക്കാനാണ് ചിലർ ഇതിന് കൂട്ടുനിൽക്കുന്നതെന്നും പഠിച്ചിറങ്ങിയ എത്ര ഡോക്ടർമാർ അവരുടെ മൃതദേഹം പഠനാവശ്യങ്ങൾക്ക് നൽകുന്നുവെന്നും ആശാ ലോറൻസ് ചോദിച്ചു. അതേസമയം പിതാവിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം പഠനാവശ്യങ്ങൾക്ക് നൽകുന്നതെന്നും. അത് അദ്ദേഹം എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എം എം ലോറൻസിന്റെ മറ്റു മക്കൾ പ്രതികരിച്ചു.

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

4 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

7 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

7 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

8 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

19 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

20 hours ago