Monday, May 20, 2024
spot_img

പത്ത് വയസുകാരിയുടെ മൃതദേഹം ജല സംഭരണിക്കുള്ളില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

മാണ്ഡ്യ:പത്ത് വയസുകാരിയുടെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ജല സംഭരണിക്കുള്ളില്‍ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ മലവള്ളി പ്രദേശത്താണ് സംഭവം.ചൊവ്വാഴ്ച ട്യൂഷൻ ക്ലാസിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടി.

വൈകുന്നേരത്തോടെയാണ് കുട്ടിയുടെ മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ജലസംഭരണിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും എഫ്‌ഐആറും രജിസ്റ്റർ ചെയ്യുകയും ചെയ്തു. പെൺകുട്ടി പഠിക്കുന്ന ട്യൂഷന്‍ സെന്‍ററിലെ അധ്യാപകനായ കാന്ത രാജുവിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എത്തിയിട്ടുണ്ട്.

Related Articles

Latest Articles