Tuesday, October 6, 2026

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിൽ തീപ്പിടുത്തം; നാല്​ ബോഗികൾ കത്തി നശിച്ചു; ആളപായമില്ല

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിൽ തീപ്പിടുത്തം. ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. ആളപായം ഇല്ലെന്നാണ്​ റിപ്പോർട്ട്​. രാജസ്ഥാനിലെ ധൗൽപൂരിനും മധ്യപ്രദേശിലെ മൊറീനയ്ക്കും ഇടയിൽ ഇന്ന്​ വൈകട്ട് നാലോടെയാണ് സംഭവം. മധ്യപ്രദേശിലെ മൊറീന . എസി കോച്ചുകളിലേക്കാണ് തീപടർന്നത്.

എങ്ങനെയാണ് തീപടർന്നതെന്നതിൽ വ്യക്തതയില്ല. ജമ്മു താവി -ദുർഗ് എക്സ്പ്രസ് (ദുർഗ്-ഉധംപൂർ എക്‌സ്പ്രസ്​ -20848) ഹേതാംപൂർ റെയിൽവേ സ്റ്റേഷൻ വിട്ട്​ ഝാൻസിയിലേക്ക് പോകുന്നതിനിടെയാണ്​ സംഭവം.

Related Articles

Latest Articles