Monday, June 3, 2024
spot_img

ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ മൂന്ന് പ്രമുഖ നിര്‍മാതാക്കളുടെ ഓഫിസുകളില്‍ ആദായനികുതി റെയ്ഡ്; നിർണായക രേഖകൾ ലഭിച്ചതായി സൂചന

കൊച്ചി: മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഒടിടി കമ്പനികളുമായുള്ള ഇടപാടുകളടക്കം പരിശോധിക്കുന്നു.

കൊച്ചിയിലെ വിവിധ ഓഫീസുകളിലാണ് റെയ്ഡ്. ആന്‍റ്​ണി പെരുമ്പാവൂരിന്‍റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്‍റെ ഓഫീസിലാണ് ആദ്യം സംഘം റെയ്​ഡിനെത്തിയത്​. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്‍റോ ജോസഫിന്‍റെ ആന്‍റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. വിവിധ സിനിമകള്‍ ഒ ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുവെന്നാണ് സൂചന.

Related Articles

Latest Articles