Friday, December 26, 2025

പഴക്കച്ചവടക്കാരനിൽ നിന്ന്, ഇന്ത്യൻ സിനിമയിലെ ഇതിഹാസത്തിലേക്ക്!!!! കോരിത്തരിപ്പിക്കുന്ന ജീവിതകഥ

പഴക്കച്ചവടക്കാരനിൽ നിന്ന്, ഇന്ത്യൻ സിനിമയിലെ ഇതിഹാസത്തിലേക്ക്!!!! കോരിത്തരിപ്പിക്കുന്ന ജീവിതകഥ | DILIP KUMAR

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്നാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ.

1922ൽ അവിഭക്ത ഇന്ത്യയിലെ പെഷവറിലാണ് ദിലീപ് കുമാറിൻ്റെ ജനനം. പഴക്കച്ചവടക്കാരനായ ലാലാ ഗുലാം സര്‍വാര്‍ ഖാൻ്റെ പന്ത്രണ്ടു മക്കളിൽ ഒരാളായി ജനിച്ച ദിലീപ് കമാറിൻ്റെ യഥാര്‍ഥ പേര് മുഹമ്മദ് യൂസഫ് ഖാൻ എന്നാണ്. എട്ടാം വയസ്സിൽ അച്ഛനൊപ്പമാണ് ദിലീപ് കുമാര്‍ മുംബൈയിലെത്തിയത്. തുടര്‍ന്ന് പൂനെയ്ക്ക് സമീപം മിലിട്ടറി ക്യാംപിൽ ക്യാൻ്റീൻ നടത്തുകയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ, ബോംബേ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും, ഭര്‍ത്താവ് ഹിമാൻഷു റായിയും ചേര്‍ന്ന് സിനിമയലെത്തിക്കുകയായിരുന്നു. ദേവികാ റാണി 1944ൽ നിര്‍മിച്ച ജ്വാര്‍ ഭാതയാണ് ആദ്യ ചിത്രം. വിഷാദനായകനായി പേരെടുത്ത ദിലീപ് കുമാര്‍ ഗംഗാജുമന, രാം ഔര്‍ ശ്യാം തുടങ്ങിയ ചിത്രങ്ങളിൽ ഹാസ്യവേഷങ്ങളും കൈകാര്യം ചെയ്തു.

പരമോന്നതബഹുമതികളിൽ പലതും അദ്ദേഹത്തെ തേടിയെത്തി. 1991-ൽ പത്മഭൂഷൻ സൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു. 1997-ൽ ആന്ധ്ര സർക്കാർ എൻടിആർ ദേശീയ പുരസ്കാരം നൽകി ആദരിച്ചു. 2000 മുതല്‍ 2006-വരെ രാജ്യസഭാംഗമായിരുന്നു. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ കൂടിയായിരുന്നു അദ്ദേഹം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles