actor-shiv-Subramanian-death
മുംബൈ: ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാർ സുബ്രഹ്മണ്യം അന്തരിച്ചു. നിര്‍മ്മാതാവ് അശോക് പണ്ഡിറ്റാണ് മരണവിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. മരണകാരണം ഇതുവരെ വ്യക്തമല്ല. സംസ്കാരം ഇന്ന് നടക്കും.
രണ്ടു മാസം മുൻപ് ബ്രെയിൻ ട്യൂമർ ബാധിച്ച് ശിവ് കുമാറിന്റെ മകനും മരണപ്പെട്ടിരുന്നു. നടി ദിവ്യ ജഗ്ദലെയാണ് ഭാര്യ. ഇവരുടെ ഏക മകനായിരുന്നു 16 വയസ്സുള്ള ജഹാൻ.
1989ല്‍ പുറത്തിറങ്ങിയ പരിന്ദ, 1942 എ ലവ് സ്റ്റോറി, ഇസ് രാത്ത് കി സുഭ് നഹി, ചമേലി, ഹസാറൂണ് ഖൈ്വഷീന് എയ്സി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ തയ്യാറാക്കിയ ശിവ സുബ്രഹ്മണ്യം, പരിന്ദയിലൂടെ മികച്ച തിരക്കഥാകൃത്തിനും ഹസാറൂണിലൂടെ മികച്ച കഥയ്്ക്കുമുള്ള പുരസ്കാരങ്ങള്‍ നേടി.
പ്രഹാര്‍, ദ്രോഹ്കാല്‍, കമിനി, 2 സ്റ്റേറ്റ്സ് ഹിച്കി, തു ഹയ് മേര സണ്‍ഡേ, ബോംബെ ബോയ്സ്, സ്നിപ്, ടീന്‍ പാട്ടി, സ്റ്റാന്‍ലി ക ഡബ്ബ, ഹാപ്പി ജേര്‍ണി, നെയ്ല്‍ പോളിഷ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മുക്തി ബന്ധന്, 24, ലഖന്‍ മെയ്ന്‍ എക് തുടങ്ങിയ ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ‘മീനാക്ഷി സുന്ദരേശ്വര്‍’ എന്ന ചിത്രത്തില്‍ സന്യ മല്‍ഹോത്രയുടെ പിതാവിന്റെ റോളിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…