Tuesday, June 18, 2024
spot_img

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം;മറവിൽ സെക്സ് റാക്കറ്റ് നടത്തിപ്പ്;ബോളിവുഡ് നടി ആരതി മിത്തൽ അറസ്റ്റിൽ

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി സിനിമയുടെ മറവിൽ സെക്സ് റാക്കറ്റ് നടത്തിപ്പ് കേസിൽ ബോളിവുഡ് നടി ആരതി മിത്തൽ അറസ്റ്റിൽ. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് ഇന്നലെയാണ് ആരതിയെ അറസ്റ്റ് ചെയ്തത്.കാസ്റ്റിം​ഗ് ഡയറക്ടർ കൂടിയാണ് ആരതി. ഇതിന്റെ പേരിലാണ് ഇവർ യുവതികളെ സെക്സ് റാക്കറ്റിലേക്ക് എത്തിക്കുന്നത്.സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് മോഡലുകളെ പാട്ടിലാക്കിയ ശേഷം, വൻ തുകകൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

ഇടപാടുകാർ എന്ന വ്യാജേന എത്തിയ പോലീസുകാരാണ് സംഘത്തെ പിടികൂടിയത്. രണ്ട് മോഡലുകളെയും പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്നും പോലീസ് മോചിപ്പിച്ചു. മോചിപ്പിച്ച പെൺകുട്ടികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.‘അപ്നാപൻ‘ എന്ന ടിവി ഷോയിലൂടെ ശ്രദ്ധേയയായ ആരതി മിത്തൽ, നടൻ മാധവന്റെ സിനിമയുടെ ഭാഗമാകാൻ പോകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഇവർക്കെതിരെ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles