Tuesday, September 22, 2026

ആര്‍എംപി നേതാവിന്റെ വീടിന് നേരെ ബോംബേറ്

വടകര: ഒഞ്ചിയത്ത് ആര്‍എംപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. തട്ടോളിക്കരയില്‍ ആര്‍എംപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഏറാമല പഞ്ചായത്ത് അംഗം തട്ടോളി ഷീജയുടെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. ഇരുചക്രവാഹനത്തിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് വിവരം.

വടകര തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ബോംബേറില്‍ പക്ഷേ ആര്‍ക്കും പരിക്കില്ല. പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ഈ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സേവാദള്‍ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടകരയില്‍ സിറ്റിംഗ് എം പി മുല്ലപ്പള്ളി 2014 ല്‍ നേടിയതിനേക്കാള്‍ 25 ഇരട്ടിയോളം വോട്ട് നേടിയാണ് കെ മുരളീധരന്‍ ഇത്തവണ വിജയം നേടിയത്. 526755 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ ജയരാജനെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ ആര്‍എംപി മത്സരിക്കുമെന്നായിരുന്നു തുടക്കത്തില്‍ വ്യക്തമാക്കിയത്. പിന്നീട് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയായിരുന്നു.

Related Articles

Latest Articles