Wednesday, September 23, 2026

ശബരി എക്‌സ്പ്രസില്‍ ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്

ഹൈദരാബാദ്: ശബരി എക്‌സ്പ്രസില്‍ ബോംബ് ഭീഷണി. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. അജ്ഞാതനില്‍ നിന്നുള്ള ഫോണ്‍ കോളിലൂടെയാണ് ബോംബ് ഭീഷണി വന്നതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ബോംബ് സ്‌ക്വാഡ് പരിശോധനം ശക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles