Tuesday, May 14, 2024
spot_img

യോഗി ഭരണം അടയാളപ്പെടുത്തി ‘ഉത്തര്‍പ്രദേശിനെ മാറ്റിമറിച്ച സന്യാസി’. മോഹൻദാസ് പൈ യുടെ അവതാരികയുമായി മറ്റൊരു ശന്തനു ഗുപ്‌ത പുസ്തകം

ശന്തനു ഗുപ്‌ത യുടെ ‘ഉത്തര്‍പ്രദേശിനെ മാറ്റിമറിച്ച സന്യാസി’ എന്ന പുസ്തകം തരംഗമായി മാറുന്നു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജീവിതമാണ് പുസ്തകത്തിലെ ഇതിവൃത്തം.
നേരത്തെ ‘മുഖ്യമന്ത്രിയായി മാറിയ സന്യാസി’ എന്ന യോഗിയുടെ ജീവിത കഥ യും ശന്തനുവിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എങ്ങിനെയൊക്കെയാണ് യോഗി ഉത്തര്‍പ്രദേശിനെ മാറ്റിയെടുത്തതെന്ന കഥയാണ് ഈ പുസ്തകം പറയുന്നത്. ക്രമസമാധാനം, റോഡ്-വ്യോമ ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി, വ്യവസായ വളര്‍ച്ച, കൃഷി തുടങ്ങി ഒട്ടേറെ മേഖലകള്‍ ലേഖകന്‍ വിശകലനം ചെയ്യുന്നുണ്ട്.

മുന്‍ ഇന്‍ഫോസിസ് ഡയറക്ടറും ഏഷ്യന്‍ കാപിറ്റര്‍ ചെയര്‍മാനുമായ ടി.വി. മോഹന്‍ദാസ് പൈ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ‘യോഗി അധികാരമേറ്റെടുത്തപ്പോള്‍ ദല്‍ഹിയിലെ ല്യൂട്ടെന്‍സ് (ദല്‍ഹിയിലെ പഴയ അധികാരഘടനയും അതിന്‍റെ പിന്തുണക്കാരും ഉള്‍പ്പെടുന്ന ഉന്നതഅധികാരകേന്ദ്രത്തെ വിശേഷിപ്പിക്കുന്ന പദം) കോപത്താല്‍ പൊട്ടിത്തെറിച്ചു. അദ്ദേഹത്തിന്‍റെ മുഖ്യമന്ത്രിയെന്ന നിലയിലുള്ള കഴിവിനെ അവര്‍ ചോദ്യം ചെയ്തു. അദ്ദേഹത്തെ അധിക്ഷേപിച്ചു. ഭരണം സമ്പൂര്‍ണ്ണപരാജയമാകുമെന്ന് പ്രവചിച്ചു. അഞ്ച് തവണ എംപി ആയ വ്യക്തിയാണെന്ന കാര്യം, എംപിയെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ കുറ്റമറ്റ പ്രവര്‍ത്തനചരിത്രം, ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തിയതിന്റെ അനുഭവ പരിചയം, തന്റെ എതിരാളികളേക്കാള്‍ യുപിയിലെ ജനങ്ങളുടെ ജീവിതസാഹചര്യം അറിയുന്ന വ്യക്തിയെന്ന വിശേഷണം- ഇതെല്ലാം അവര്‍ മറന്നു’ – മോഹന്‍ദാസ് പൈ പറയുന്നു.

ഗുണ്ടായിസം, അഴിമതി, സ്വജനപക്ഷപാതം എന്നിവ മുഖ മുദ്രയാക്കിയ സമാജ് വാദി പാർട്ടിയുടെയും, ബഹുജൻ സമാജ്‌വാദി പാർട്ടിയുടെയും ഭരണകൂടങ്ങളെ പുസ്തകം പരാമർശിക്കുന്നു. യോഗി ഭരണത്തിന്റെ വ്യക്തമായ താരതമ്യ പഠനവും പുസ്തകത്തിലുണ്ട്.

‘അഴിമതി യുപിയുടെ അടിസ്ഥാന വ്യാകരണമായിരുന്നു. വികസന സൂചികകകള്‍ എല്ലാം അങ്ങേയറ്റം താഴെ വീണുകിടക്കുകയായിരുന്നു ഈ ഭരണത്തില്‍. കുറ്റകൃത്യങ്ങളുടെ എണ്ണം കൂടി വന്നു. ബോളിവുഡിന് മാത്രമാണ് ഉത്തര്‍പ്രദേശിനെക്കൊണ്ട് ഉപകാരമുണ്ടായത്. യുപിയിലെ അനുഭവങ്ങളാണവർ അവര്‍ ക്രിമിനല്‍ ത്രില്ലറുകളായ സിനിമകളാക്കി മാറ്റിയത്.’- എഴുത്തുകാരൻ പറയുന്നു. പിന്നോക്കാവസ്ഥയിൽ നിന്നും സംസ്ഥാനത്തെ യോഗി പുരോഗതിയിലേക്ക് നയിച്ചതെങ്ങനെ എന്ന് പുസ്തകം വിശദമായി പ്രതിപാദിക്കുന്നുണ്ട് . ഗുണ്ടാരാജ് നീക്കിയത് യോഗിയുെട വലിയ നേട്ടമാണ്. സമാജ് വാദി പാര്‍ട്ടി ഭരണത്തില്‍ വര്‍ഷം 43000 രൂപ എന്ന ആളോഹരി വരുമാനം 2021ല്‍ എത്തുമ്പോള്‍ 95000 രൂപയായി ഉയര്‍ന്നു.

ലോകാരോഗ്യസംഘടന, ഐ ഐടി കാണ്‍പൂര്‍, നീതി ആയോഗ്, മുംബൈ ഹൈക്കോടതി എന്നിവര്‍ യോഗിയുടെ കോവിഡ് മാനേജ്‌മെന്റിനെ പുകഴ്ത്തി. യോഗിയെ കടം തരുമോ എന്നാണ് അദ്ദേഹത്തിന്‍റെ കോവിഡിനെ പിടിച്ചുകെട്ടാനുള്ള പരിശ്രമങ്ങള്‍ കണ്ടപ്പോള്‍ ആസ്‌ത്രേല്യയിലെ എംപി ക്രെയ്ഗ് കെല്ലി ചോദിച്ചത്.

Related Articles

Latest Articles