തിരുവനന്തപുരം: തോട്ടയ്ക്കാട് ശശി രചിച്ച പ്രാഗ് ജ്യോതിഷപുരവും വടക്ക് കിഴക്കിന്റെ ഇതിഹാസം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് വച്ച് ഗോവ ഗവർണർ ശ്രീ പി.എസ് ശ്രീധരൻ പിള്ള നിർവഹിച്ചു. തിബറ്റിന്റെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടേയും അറിയപ്പെടാത്ത ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ഗ്രസ്ഥമാണ് തോട്ടയ്ക്കാട് ശശി രചിച്ചത് എന്നും തിബറ്റിലെ ലാമാ മതത്തേയും ബുദ്ധ മതാചാരങ്ങളേയും ഗ്രന്ഥം സമഗ്രമായി പ്രതിപാദിക്കുന്നു എന്നും ഗവർണർ ശ്രീ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ രാമൻ പിള്ള പുസ്‌തകം ഏറ്റുവാങ്ങി. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ മുൻ ഡിജിപി ഡോ സെൻ കുമാർ അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ശ്രീ ശ്രീവരാഹം വിജയൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ കാ. ഭാ സുരേന്ദ്രൻ പുസ്തക പരിചയം നടത്തി ഗ്രന്ഥകാരനായി. ശ്രീ തോട്ടയ്ക്കാട് ശശി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

