Monday, May 6, 2024
spot_img

പുതിയ വേതന നയം ഒക്ടോബറില്‍; മാറുന്ന ശമ്പളഘടനയും ജോലി സമയവും അറിയാം

ദല്‍ഹി: രാജ്യത്ത് പുതുക്കിയ വേതന നയം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും.പുതിയ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് ബോധവത്കരണ പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ പുതിയ നയം കൃത്യമായി മനസിലാക്കേണ്ടത് ഏതൊരു ജീവനക്കാരുടെയും ഉത്തരവാദിത്തമാണ്. പുതുക്കിയ നയം അനുസരിച്ചുള്ള ജോലി സമയവും ശമ്പള ഘടനയും നമുക്ക് പരിശോധിക്കാം

ശമ്പള വേതനക്കാരായ ജീവനക്കാരുടെ ശമ്പളഘടനയില്‍ വലിയ വ്യത്യാസം ഉണ്ടാകും. ടേക്ക് ഹോം സാലറിയില്‍ ഒക്ടോബര്‍ മാസം മുതല്‍ കുറവുണ്ടാകും. തൊഴില്‍ സമയം ,ഓവര്‍ ടൈം ,ബ്രേക്ക് ടൈം തുടങ്ങിയ കാര്യങ്ങലിലും പുതിയ വ്യവസ്ഥകളായിരിക്കും ഉണ്ടായിരിക്കുക.
സര്‍ക്കാര്‍ നാല് പുതിയ വേതന നയങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 2020 സെപ്തംബറിലാണ്
തൊഴില്‍ സുരക്ഷ,ആരോഗ്യം ,ഇന്‍സ്ട്രിയല്‍ റിലേഷന്‍സ്,തൊഴില്‍ സാമൂഹ്യ സുരക്ഷ നയങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാസാക്കിയത്.

1.വേതന നിയമം അനുസരിച്ച് ജീവനക്കാരന്റെ അടിസ്ഥാന വേതനം കമ്പനിയുടെ കോസ്റ്റ് ഓഫ് ദി കമ്പനി അഥവാ സിടിസിയുടെ അമ്പത് ശതമാനത്തില്‍ കുറയില്ല. നിലവില്‍ മിക്ക കമ്പനികളും ജീവനക്കാരുടെ അടിസ്ഥാന വേതനം കുറച്ചാണ് അലവന്‍സുകള്‍ നല്‍കുന്നത്.കൂടാതെ ജീവനക്കാരന്റെ ടേക്ക് ഹോം സാലറി കുറയുമ്പോഴും അടിസ്ഥാന ശമ്പളം കൂടും. അത് വഴി പിഎഫും ഗ്രാറ്റുവിറ്റിയും വര്‍ധിക്കും.

2.പതിനഞ്ച് മിനിറ്റ് മുതല്‍ മുപ്പത് മിനിറ്റ് വരെയുള്ള അധിക തൊഴില്‍ സമയം മുപ്പത് മിനിറ്റായി കണക്കാക്കി ഓവര്‍ ടൈം ആയി പരിഗണിക്കും. നിലവിലെ നിയമത്തില്‍ മുപ്പത് മിനിറ്റില്‍ താഴെയുള്ള സമയം ഓവര്‍ടൈം ആയി പരിഗണിക്കാറില്ല.

  1. അഞ്ച് മണിക്കൂറില്‍ അധികം ജീവനക്കാര്‍ തുടര്‍ച്ചയായി ജോലി എടുക്കാന്‍ പാടില്ല. അഞ്ച് മണിക്കൂര്‍ ജോലിക്ക് ശേഷം നിര്‍ബന്ധമായി അര മണിക്കൂര്‍ ഇടവേള ജീവനക്കാര്‍ക്ക് ലഭിക്കും.

4.വിരമിച്ച ശേഷമുള്ള തുകയുടെ തോത് കൂടുതല്‍ ലഭിക്കും. അസംഘടിത മേഖലയിലെ ജീവനക്കാര്‍ക്കും പുതിയ വേതന നയം ബാധകമാണ്. കൂടാതെ ജീവനക്കാരുടെ തൊഴില്‍ സമയം,വാര്‍ഷിക അവധികള്‍,പെന്‍ഷന്‍,പിഎഫ് ,ടേക്ക് ഹോം സാലറി,റിട്ടയര്‍മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ പുതിയ വേതനനയം പ്രാവല്യത്തിലാകുന്നതോടെ മാറ്റം സംഭവിക്കും.

Related Articles

Latest Articles