Sunday, June 2, 2024
spot_img

ബുക്കര്‍ പുരസ്‌ക്കാര നിറവിൽ ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലക; ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ’എന്ന നോവലിനാണ് പുരസ്‌ക്കാരം

ബുക്കര്‍ പുരസ്‌ക്കാര നിറവിൽ ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലക. ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ’ എന്ന പുസ്തകത്തിനാണ് പുരസ്‌ക്കാരം . ഒരു ദൗത്യത്തില്‍ മരിച്ച യുദ്ധ ഫോട്ടോഗ്രാഫറുടെ മരണാനന്തര ജീവിത കഥയാണ് നോവലിന്റെ പ്രമേയം. തിങ്കളാഴ്ച്ച രാത്രി ലണ്ടനിലായിരുന്നു പുരസ്‌ക്കാര ദാന ചടങ്ങ്. ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്ന് ഷെഹാന്‍ കരുണതിലക പുരസ്‌കാരം ഏറ്റുവാങ്ങി. 50,000 പൗണ്ടും അദ്ദേഹത്തിന് ലഭിച്ചു.

കരുണതിലകയുടെ രണ്ടാമത്തെ നോവലാണിത്. സ്വവര്‍ഗ്ഗാനുരാഗിയായ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അല്‍മേഡയുടെ മരണാനന്തര ജീവിതത്തിന്റെ കഥയാണ് നോവല്‍ പറയുന്നത്.

Related Articles

Latest Articles