Saturday, May 18, 2024
spot_img

കരുതൽ ഡോസ്; ഇടവേള ആറ് മാസമായി കുറയ്ക്കുന്നത് സംബന്ധിച്ച് വാക്സീൻ ഉപദേശക സമിതിയുടെ നിർണായകയോഗം ഇന്ന്

ദില്ലി: കരുതൽ ഡോസിന്റെ ഇടവേള ആറ് മാസമായി കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ വാക്സീൻ ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിലെ ഇടവേള ഒമ്പത് മാസമാണ്. ഇതിൽ നിന്ന് ആറുമാസമാക്കി കുറയ്ക്കണം എന്ന നിർദേശം ഉയർന്നു വന്ന സാഹചര്യത്തിലാണ് യോഗം കൂടുന്നത്.

കൊവിഡ് വാക്സിനേഷൻ എടുത്ത് ആറുമാസം കഴിയുമ്പോൾ തന്നെ പ്രതിരോധ ശക്തി കുറയുന്നതായി ഐസിഎംആർ പഠനം പറയുന്നുണ്ടെന്നും കേസുകൾ കൂടുന്നത് കണക്കിലെടുക്കണമെന്നും പറഞ്ഞാണ് ഇടവേള കുറക്കുന്നത് പരിഗണിക്കുന്നത്.

സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാരും അംഗീകരിക്കും. നിലവിൽ രണ്ടാം ഡോസ് എടുത്ത് 9 മാസം പൂർത്തിയായ 18 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് കരുതൽ ഡോസിന് യോഗ്യതയുള്ളത്.

Related Articles

Latest Articles