Tuesday, May 14, 2024
spot_img

ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് അതിർത്തി സുരക്ഷാ സേന; പ്രദേശത്ത് നിന്നും ആയുധങ്ങളും തോക്കുകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് അതർത്തി സുരക്ഷാ സേന. പ്രദേശത്ത് നിന്നും ആയുധങ്ങളും തോക്കുകളും കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ലോഗ്രിപോര മേഖലയിൽ ഭീകരൻമാർ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന്
സോപോർ പോലീസും സിആർപിഎഫും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്.

ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, 18 ലൈവ് പിസ്റ്റൾ റൗണ്ടുകൾ, ഒരു പിസ്റ്റൾ പൗച്ച് എന്നിവ പിടിച്ചെടുത്തു. ആയുധങ്ങളും തോക്കുകളും സൂക്ഷിക്കുന്നതിനുമുളള രഹസ്യ കേന്ദ്രമാക്കി ഭീകരവാദികൾ ഈ ഒളിത്താവളം ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles