നെർമിന് സുലെമാനോവിച്ച്
സറയേവോ : സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ ലൈവിൽ വന്ന ശേഷം ബോസ്നിയൻ ബോഡിബില്ഡർ മുന് ഭാര്യയെ വെടിവച്ചുകൊന്നു. ഫിറ്റ്നസ് ട്രെയിനർ കൂടിയായ നെർമിന് സുലെമാനോവിച്ചാണ് മുൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ബോസ്നിയയിലെ ഗ്രഡാകാസ് നഗരത്തിലാണ് സംഭവം. താൻ ലൈവായി വധശിക്ഷ നടപ്പാക്കുകയാണെന്ന് ഇയാൾ വീഡിയോയിലുടനീളം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ക്രൂരമായി മർദനമേറ്റ മുൻ ഭാര്യയെയും വീഡിയോയുടെ തുടക്കത്തിൽ കാണാനാകും.
ലൈവ് ആരംഭിക്കുന്നതിന് മുന്നേ ഇയാൾ യുവതിയെ മർദിച്ച് അവശയാക്കിയതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞുങ്ങളുടെ കരച്ചിലും കേൾക്കാം. ദൃശ്യങ്ങള് ഇൻസ്റ്റഗ്രാമിൽ നിന്ന് പിന്നീട് നീക്കം ചെയ്തു. മയക്കുമരുന്ന് കടത്തിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ് എന്നാണ് ലഭിക്കുന്ന വിവരം. 12,000 ത്തിലധികം പേരാണ് ക്രൂരമായ കൊലപാതകത്തിന്റെ വിഡിയോ ലൈവായി കണ്ടത്.
കൊലപാതകശേഷം നഗരത്തിലെ ചിലരെ കൂടി ഇയാൾ ആക്രമിച്ചു. ഇതോടെ ആളുകൾ ഇയാളെ പിടികൂടുവാൻ ശ്രമിക്കുകയും ഇതിനിടെ ഇയാൾ സ്വയം വെടിയുതിർത്തു ജീവനൊടുക്കുകയും ചെയ്തു. ഇയാൾ പങ്കുവച്ച വീഡിയോയിൽ ഇയാളെ പിന്തുണച്ച് ഒത്തിരിയാളുകൾ കമന്റ് ചെയ്തിരുന്നു. ഇവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പു നൽകി.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…