Sunday, December 28, 2025

സേഫ് കേരള പദ്ധതി; ലാപ്ടോപ്പുകൾ വാങ്ങിയത് 3 ഇരട്ടി വിലയ്ക്ക്, നടന്നത് തീ വെട്ടിക്കൊള്ള, സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളം സർക്കാരിന്റെ സേഫ് കേരള പദ്ധതിയിൽ നടന്നത് വൻ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല. ലാപ്ടോപ്പുകൾ വാങ്ങിയത് 3 ഇരട്ടിയിൽ അധികം വിലയ്ക്കാണെന്നും ലാപ്ടോപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തു വിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു കാര്യവുമില്ലാതെ കെ സുധാകരനെ കള്ളക്കേസുകളിൽ കുടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഞങ്ങൾ നിശബ്ദരായി നോക്കിനിൽക്കില്ലെന്നും ചെന്നിത്തല ആഞ്ഞടിച്ചു.

കേസുകളെ ഭയപ്പെടുന്നില്ലെന്നും രാഷ്ട്രീയമായിത്തന്നെ തിരിച്ചു നേരിടുമെന്നും കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസുകാർ ആണെന്ന ആരോപണം സിപിഎം തെളിയിക്കട്ടെയെന്നും അങ്ങനെ സിപിഎം വാടകയ്ക്ക് എടുത്തു കൊണ്ടുപോയ ആളുകൾ ഉണ്ടെങ്കിൽ അതും പുറത്തു വരട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Latest Articles