Sunday, January 4, 2026

ഇടിക്കൂട്ടില്‍നിന്ന് മേരി കോം വിരമിക്കാനൊരുങ്ങുന്നു

ദില്ലി: ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ഇടിമുഴക്കമായ മേരി കോം വിരമിക്കാന്‍ ഒരുങ്ങുന്നു. 2020ലെ ടോക്കിയോ ഒളിമ്പിക്‌സിനു ശേഷം ബോകിസിംഗില്‍നിന്നു വിരമിക്കാനാണ് താരത്തിന്റെ പദ്ധതി.

2020നുശേഷം ചിലപ്പോള്‍ താന്‍ വിരമിക്കും. എന്നാല്‍ തന്റെ പ്രധാന ലക്ഷ്യം രാജ്യത്തിനായി സ്വര്‍ണം നേടുകയാണ്. താന്‍ അതിനായി പോരാടുമെന്നും മേരി കോം പറഞ്ഞു. നിരവധി യുവാക്കളാണ് ബോക്‌സിംഗ് രംഗത്തെയ്ക്കു കടന്നു വരുന്നത്. ഉടന്‍ തന്നെ മറ്റൊരു മേരി കോം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

താന്‍ റിംഗില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി. ഇത് ദീര്‍ഘകാലമാണ്. രാജ്യത്തിനായി പോരാടിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മേരി കോം പറഞ്ഞു. രാജ്യത്തിനായി മെഡല്‍ നേടാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് സ്വര്‍ണ മെഡല്‍. താന്‍ ഉരുക്കു വനിതയല്ലെന്നും മേരി കോം പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ മെഡലുകളാണ് മേരി കോം ഇടിച്ചിട്ടത്.

Related Articles

Latest Articles