Thursday, January 8, 2026

മലപ്പുറത്ത് 55 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 17കാരൻ റിമാൻഡിൽ

മലപ്പുറം: മലപ്പുറത്ത് 55 വയസ്സുകാരിയെ (Rape Case) പീഡിപ്പിക്കാൻ ശ്രമിച്ച 17കാരൻ റിമാൻഡിൽ. തലയ്‌ക്ക് ചുറ്റിക കൊണ്ട് അടിച്ച് വീഴ്‌ത്തിയ ശേഷം 55 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ 17 വയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് റിമാൻഡ് ചെയ്തു. 28ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്കാണ് പ്രതിയെ അയച്ചത്. അതേസമയം അതിക്രമം ചെറുക്കുന്നതിനിടെ വീട്ടമ്മയുടെ കടിയേറ്റ് പ്രതിയുടെ കയ്യിൽ പരിക്കേറ്റിരുന്നു. ഈ മുറിവിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിദഗ്ധർ തെളിവ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Latest Articles