Wednesday, September 23, 2026

മലപ്പുറത്ത്‌ വാട്ടർ അതോറിറ്റി ഓഫീസിനടുത്ത് കൂട്ടിയിട്ട പൈപ്പിനുള്ളിൽ പെരുമ്പാമ്പുകൾ; ഇന്ന് മാത്രം പിടികൂടിയത് 7 പാമ്പുകളെ

മലപ്പുറം: മലപ്പുറത്ത്‌ വാട്ട‌ര്‍ അതോറിട്ടി ഓഫീസിലെ കോമ്പൗണ്ടില്‍ കൂട്ടിയിട്ടിരുന്ന പൈപ്പുകൾക്കുള്ളിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. വാ‌ട്ടര്‍ അതോറിട്ടി (KWA) ജീവനക്കാർ കോമ്പൗണ്ട് വൃത്തിയാക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയത്. എന്നാൽ ആദ്യം ഒരു പാമ്പിനെയാണ് ഇവർ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പാമ്പുകളെ കണ്ടെത്തുന്നത്. ഇതോടെ മൊത്തം ഏഴ് പാമ്പുകളെയാണ് കോമ്പൗണ്ടില്‍ നിന്ന് കണ്ടെത്തിയത്.

അതേസമയം പാമ്പുകളെ പിടികൂടിയതിന് ശേഷം വനംവകുപ്പിന് കൈമാറി. റാപ്പി‌ഡ് റെസ്പോണ്‍സ് ടീമിലെ വാളണ്ടിയര്‍മാരാണ് പാമ്പുകളെ പിടികൂടിയത്.

മാത്രമല്ല മലപ്പുറം വാട്ടര്‍ അതോറിട്ടി ഓഫീസിന്റെ കോമ്പൗണ്ട് മുഴുവനും കാട് മൂടി കിടക്കുകയാണ്. ഉപയോഗശൂന്യമായ നൂറ്കണക്കിന് പൈപ്പുകള്‍ ഇതിനിടയില്‍ കൂട്ടിയിട്ടിട്ടുമുണ്ട്. ഇവിടെ തെരച്ചില്‍ നടത്തിയാല്‍ കൂടുതല്‍ പാമ്പുകളെ കണ്ടെത്താന്‍ സാധിക്കുമെന്നും എത്രയും പെട്ടെന്ന് കോമ്പൗണ്ട് വൃത്തിയാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും ജീവനക്കാര്‍ പറഞ്ഞു.

Related Articles

Latest Articles