Thursday, September 24, 2026

മലപ്പുറത്ത് എട്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത

മലപ്പുറം: എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വഴിക്കടവ് മരുതകടവ് കീരിപൊട്ടി കോളനിയില്‍ ചന്ദ്രന്റെ മകന്‍ നിഖിലിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ആട്ടിൻകൂട്ടിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.

മരുത ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles