Thursday, May 23, 2024
spot_img

ജൻഡർ ജസ്റ്റിസ്’ കരിക്കുലത്തിന്റെ ഭാഗമാക്കും’ : ലിംഗനീതിയും സാമൂഹ്യ നീതിയും സംബന്ധിച്ച പാഠ്യപദ്ധതി കോളേജുകളിൽ അടുത്ത വർഷം മുതൽ നടപ്പിലാക്കുമെന്ന് മന്ത്രി ആർ ബിന്ദു

സംസ്ഥാനത്ത് സ്ത്രീപീഡനങ്ങളും ലൈംഗികാതിക്രമങ്ങളും തടയാൻ കോളജുകളിൽ ക്ലാസുകൾ നടത്താൻ ഉത്തരവ്. അടുത്ത വർഷം മുതൽ ജൻഡർ ജസ്റ്റിസ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴ്‌സുകളിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

‘ആരോഗ്യകരമായ വ്യക്തിബന്ധങ്ങളെ സംബന്ധിച്ച് അവബോധമുണ്ടാക്കാൻ ജൻഡർ ജസ്റ്റിസ് പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാക്കണം. വിദ്യാർത്ഥികൾ നിർബന്ധമായും ലിംഗനീതിയും സാമൂഹ്യ നീതിയും സംബന്ധിച്ച ഒരു കോഴ്‌സെങ്കിലും ചെയ്തിരിക്കണം’ എന്ന് ആർ ബിന്ദു പറഞ്ഞു . അടുത്ത വർഷം മുതൽ ഒരു വിഷയമായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഈ വർഷം മുതൽ ബോധവത്കരണ പരിപാടികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തും. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാൻ പ്രത്യേക ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും വനിതാ കമ്മീഷൻ അറിയിച്ചു. പാലാ സെന്റ് തോമസ് കോളജിൽ വച്ച് സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ നിതിനാ മോളുടെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് വനിതാ കമ്മീഷൻ അധ്യക്ഷ നിലപാട് വ്യക്തമാക്കിയത്.(R Bindu about Gender Justice)

Related Articles

Latest Articles