Thursday, January 8, 2026

കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമം; പിന്നെ സംഭവിച്ചത് …

കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനുള്ളിൽ (Hostel) കടത്താന്‍ ശ്രമിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍. മണിപ്പാലിലെ ഒരു എഞ്ചിനീയറിംങ്ങ് കോളേജിലാണ് സംഭവം. അസാധരണ ഭാരമുള്ള ട്രോളി ബാഗ് പരിശോധിക്കണമെന്ന് കെയര്‍ ടേക്കറോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടു. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു.

സംശയം തോന്നിയ കെയര്‍ടേക്കര്‍ ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബാഗ് തുറക്കാന്‍ വിദ്യാര്‍ഥി ആദ്യം വിസ്സമ്മതിച്ചു. ബാഗ് തുറന്നപ്പോള്‍ അതേ കോളേജിലെ വിദ്യാര്‍ഥിയും നര്‍ത്തകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടി ഇരിക്കുന്നത് കണ്ടു. സംഭവത്തിന് പിന്നാലെ ഇരുവരെയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇവരെ കോളേജ് അധികൃതര്‍ വീട്ടിലേക്ക് തിരിച്ചയച്ചു.

അതേസമയം പെൺകുട്ടി സൂട്ട്‌കേസിൽ ചുരുണ്ടുകിടക്കുകയായിരുന്നുവെന്ന് സംഭവത്തിന് സാക്ഷിയായ വിദ്യാർത്ഥി കൂട്ടിച്ചേർത്തു; അവളും കോളേജിലെ വിദ്യാർത്ഥിനിയാണ്. താനൊരു നർത്തകിയായതിനാൽ സ്യൂട്ട്കേസിനുള്ളിൽ അനായാസം ഒതുങ്ങാൻ സഹായിച്ചിരിക്കാമെന്നും വിദ്യാർഥിനി പറഞ്ഞു.

Related Articles

Latest Articles