Monday, December 22, 2025

ബ്രഹ്മപുരം തീപിടിത്തം ; നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ്, സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം ; പ്രതിപക്ഷം

തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലെ തീപിടിത്തവും കൊച്ചി നഗരത്തെ മൂടി നിൽക്കുന്ന വിഷപ്പുകയെ കുറിച്ചും ടി ജെ വിനോദ് എംഎൽഎ നിയമ സഭയിൽ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം കാരണം കഴിഞ്ഞ 11 ദിവസമായി കൊച്ചി നഗരത്തെ വിഷപ്പുക മൂടിയിരിക്കുന്ന സാഹചര്യമാണെന്നും അത് മൂലം ജനജീവിതം ദുസ്സഹമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. സഭ നിർത്തിവച്ച് ബ്രഹ്മപുരം വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം കൊച്ചി നഗരത്തെ മൂടിയിരിക്കുന്നു വിഷപ്പുക ജനങ്ങളിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. വിഷപ്പുകയെ തുടർന്ന് നിരവധിപേർ വിവിധ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സ തേടുകയാണ്. എന്നാൽ വിഷയത്തിൽ ഇതുവരെ പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

Related Articles

Latest Articles