Sunday, April 28, 2024
spot_img

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കണ്ണൂരിലെ ദമ്പതികൾക്ക് പരിക്ക് ; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ : ഇരിട്ടി കാക്കയങ്ങാട് വീട്ടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്കേറ്റു . എം കെ സന്തോഷിനും ഭാര്യ ലസിതക്കുമാണ് അപകടത്തിൽ പരുക്കേറ്റത്. തുടർന്ന് ഇവരെ ഉടൻ തന്നെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽനിന്ന്‌ സ്ഫോടനം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. വീടിന്റെ പിറകുവശത്തുനിന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

Related Articles

Latest Articles