Saturday, January 3, 2026

കൈക്കൂലി വാങ്ങൽ; മലപ്പുറത്തെ മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: മുതുവല്ലൂര്‍ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയര്‍ എസ് ബിനീതയെ വിജിലന്‍സ് സംഘം അറസ്‌റ്റ്‌ ചെയ്‌തു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിനീതയെ വിജിലന്‍സ് സംഘം പിടികൂടുന്നത്.

മരാമത്ത് കരാറുകാരനായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫിയുടെ പരാതിയെ തുടർന്നാണ് കൊല്ലം സ്വദേശിനിയായ ബിനീതയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്‌പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

മുതുവല്ലൂര്‍ വെറ്ററിനറി ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. കരാര്‍ പ്രകാരമുള്ള 4 ലക്ഷം രൂപയുടെ ബില്‍ പാസാക്കുന്നതിനായി ബില്‍ തുകയുടെ 2% കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെട്ടതായി പറയുന്നു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്‌റ്റ്‌.

Related Articles

Latest Articles