Sunday, May 5, 2024
spot_img

ടെലിവിഷൻ താരം ദീപേഷ് ഭാൻ അന്തരിച്ചു; ദാരുണാന്ത്യം ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞു വീണ്

മുംബൈ: ‘ഭാബിജി ഘർ പർ ഹേ’ എന്ന സീരിയലിലെ ‘മൽഖാൻ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ടെലിവിഷൻ താരം ദീപേഷ് ഭാൻ (41) അന്തരിച്ചു. ദഹിസറിലെ വീട്ടില്‍ രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ദീപേഷിന് ഭാര്യയും എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. കഴിഞ്ഞ വർഷം ദീപേഷിന്റെ അമ്മ മരിച്ചിരുന്നു. ‘താരക് മേത്ത കാ ഊൽത്താ ചാഷ്മ’, മെയ് ഐ കം ഇൻ മാഡം’ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ‘കോമഡി കാ കിങ് കൗൺ’, ‘കോമഡി ക്ലബ്’, ‘ഭൂത്‌വാല’, ‘എഫ്‌ഐആർ’, ‘ചാമ്പ്’, ‘സൺ യാർ ചിൽ മാർ’ എന്നീ ടിവി ഷോകളിൽ അംഗമായിരുന്നു.

Related Articles

Latest Articles