Friday, May 17, 2024
spot_img

ലോകത്തിലെ ഏറ്റവും ശക്തന്‍ നരേന്ദ്രമോദിയെന്ന് ബ്രിട്ടീഷ് മാഗസിന്‍

ദില്ലി: ബ്രിട്ടീഷ് ഹെരാള്‍ഡ് മാഗസിന്‍. നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. ലോകത്തെ മികച്ച നേതാവിനെ കണ്ടെത്താനായി ബ്രിട്ടീഷ് ഹെറാള്‍ഡ് വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് 2019ലെ ശക്തനായ നേതാവായി മോദിയെ തിരഞ്ഞെടുക്കപ്പെട്ടത്. 30.9 ശതമാനം പേരാണ് മോദിക്ക് വോട്ട് നല്‍കിയത്.

റഷ്യന്‍ പ്രസിഡന്റായ വ്‌ലാദിമിര്‍ പുചിന്‍ 29.9 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്ത് എത്തി. 21.9 ശതമാനം വോട്ടുകളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്നാം സ്ഥാനത്തും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് 18.1 ശതമാനം വോട്ടുകളുമായി നാലാം സ്ഥാനത്തുമുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്നായി 25 നേതാക്കളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും നാല് പേരെ അവസാന റൗണ്ടിലേയ്ക്കായി തിരഞ്ഞെടുത്തു.

Related Articles

Latest Articles