Saturday, November 28, 2026

യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം : ഗള്‍ഫില്‍ ഇന്ത്യ പടക്കപ്പലുകള്‍ വിന്യസിച്ചു

ദില്ലി: ഒമാന്‍ ഉള്‍ക്കടലിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ നാവികസേന പടക്കപ്പലുകള്‍ വിന്യസിച്ചു. യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഏറിവരുന്ന സാഹചര്യത്തിലാണിത്.

ഈ മേഖലയിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷയ്ക്കായാണ് ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് സുനൈന എന്നീ കപ്പലുകള്‍ വിന്യസിച്ചതെന്ന് നാവികസേന അറിയിച്ചു. സേന ഇവിടെ വ്യോമനിരീക്ഷണവും നടത്തും.

ഡിസംബറില്‍ ഗുരുഗ്രാമില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍-ഇന്ത്യന്‍ മഹാസമുദ്ര മേഖല, ഗള്‍ഫിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ നീക്കം ശ്രദ്ധിക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു.

Related Articles

Latest Articles