Monday, November 16, 2026

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലേക്ക് ; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ എന്ന് സൂചന

ലണ്ടൻ: ഇന്ത്യ-യു.കെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. യുക്രൈൻ – റഷ്യ യുദ്ധം ഉടലെടുത്ത സാഹചര്യത്തിൽ, ഇന്ത്യയൊഴികെയുള്ള മറ്റ് രാജ്യങ്ങൾ എല്ലാം തന്നെ ഓരോരോ രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു . എന്നാൽ റഷ്യയെയും യുക്രൈനെയും പിന്തുണയ്ക്കുന്നവരിൽ നിന്നും, തീർത്തും വ്യത്യസ്തതമായ നിലപാട് കൈകൊണ്ടത് ഇന്ത്യയായിരുന്നു. വളരെ നിഷ്പക്ഷമായ നിലപാടായിരുന്നു ഇന്ത്യ യുക്രൈൻ – റഷ്യ പ്രതിസന്ധിയിൽ സ്വീകരിച്ചത്‌ .

റഷ്യയെ തള്ളിപ്പറയാതെ തന്നെ, യുക്രൈന് മേലുള്ള സൈനിക നീക്കത്തെ ഇന്ത്യ എതിർത്തിരുന്നു . പിന്നീട്, റഷ്യ വിലകുറച്ച് എണ്ണ തയ്യാറായപ്പോൾ അത് നിക്ഷേധിക്കാതെ അത് വാങ്ങാൻ ഇന്ത്യ തയ്യാറായി. റഷ്യ – യുക്രൈൻ പ്രതിസന്ധി ഉടലെടുത്ത സമയത്ത് , ഇന്ത്യ സ്വീകരിച്ച നയം മറ്റ് പാശ്ചാത്യ ചേരിയെ പോലും സ്വാധീനിക്കുന്ന ഒന്നായിരുന്നു . അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പോലും ഇന്ത്യയുടെ നീക്കത്തിനെതിരെ ശബ്ദമുയർത്തിയിരുന്നില്ല . ആഗോളവത്ക്കരണത്തിലും ഉദാരവത്ക്കരണത്തിലും , ഇന്ത്യയെ ലോകവിപണയിൽ കരുത്തുറ്റ സാമ്പത്തിക ശക്തിയാക്കി മാറ്റിയെന്നതിന്റെ തെളിവായിരുന്നു ഇത് .

Related Articles

Latest Articles