Friday, January 9, 2026

വീടിനുള്ളിൽ അതിക്രമിച്ചു കയറി; തിരുവനന്തപുരത്ത് പോലീസുകാരന് നടുറോഡിൽ മർദ്ദനം

തിരുവനന്തപുരം: നടുറോഡിൽ പോലീസുകാരന് മർദ്ദനം. ബേക്കറി ജംഗ്ഷനിൽ വച്ചാണ് പോലീസുകാരനെ നാട്ടുകാർ മർദ്ദിച്ചത്. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മർദ്ദനമേറ്റത്. വീടിനുള്ളിൽ അതിക്രമിച്ചു കയറി എന്ന് ആരോപിച്ച് ബിജുവിനെ നാട്ടുകാർ മർദ്ദിക്കുകയായിരുന്നു.

ജോലിക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പ് തല നടപടികൾ നടക്കുന്നതായി പോലീസ് വ്യക്തമാക്കി. അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മർദ്ദിച്ചതിന് നാട്ടുകാർക്കെതിരെയും കേസെടുക്കും.

Related Articles

Latest Articles