തിരുവനന്തപുരം : ഭരതന്നൂരിൽ സഹോദരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ. ഭരതന്നൂർ കണ്ണംമ്പാറയിൽ ഷീലയെയാണ് സഹോദരൻ സത്യൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ പ്രദേശവാസികൾ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ഷീലയുടെ കഴുത്തിലും കാലിലും കൈയ്യിലും പരിക്കേറ്റിട്ടുണ്ട് . ഇവരുടെ അമ്മ കുഞ്ഞിയെ സംരക്ഷിക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിലാണ് ഇയാൾ ഷീലയെ വെട്ടി പരിക്കേൽപ്പിച്ചത്. സത്യനെ പാങ്ങോട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

