Monday, June 3, 2024
spot_img

സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; സംഭവമറിഞ്ഞ സഹോദരൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; പോക്‌സോ കേസിൽ 3 പേർ പിടിയിൽ

കോട്ടയം: സഹോദരന്റെ കാമുകിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിലാണ് നടപടി. കോട്ടയം അയർക്കുന്നത്താണ് സംഭവം. അയർക്കുന്നം ചേന്നമറ്റം ഭാഗം മുരിങ്ങയിൽ വീട്ടിൽ അനന്തു സുരേഷ് , ഇളയ സഹോദരൻ ആനന്ദ് സുരേഷ്, വെട്ടിക്കപുഴ വീട്ടിൽ റോബിനോ രാജൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപതും ഇരുപത്തി ഒന്നും വയസാണ് പ്രതികളുടെ പ്രായം.

സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ അനന്തു സുരേഷ് പ്രണയം നടിച്ച് പീഡിപ്പിച്ചു. ഇക്കാര്യം മനസിലാക്കിയാണ് ഇളയ സഹോദരൻ ആനന്ദ് സുരേഷും സുഹൃത്ത് റൊബിനോയും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് അറിയിച്ചു.

അനന്തുവുമായുള്ള ബന്ധം നാട്ടിൽ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്കൂളിൽ കൗണ്‍സിലിങ്ങിനിടെ പെൺകുട്ടി ഈ വിവരം അദ്ധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. ചൈൽഡ് ലൈൻ മുഖാന്തിരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അയർക്കുന്നം സ്റ്റേഷൻ എസ് എച്ച് ഒ ആർ മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles