വോട്ടർ ഐഡി ഇല്ലാതെ വോട്ടു ചെയ്യണം; ഉത്തർപ്രദേശിലെ ഷാംലിയിൽ പോളിംഗ് ബൂത്തിൽ സംഘർഷം; അതിർത്തി രക്ഷാ സേന ആകാശത്തേക്ക് വെടിവെച്ചു (വീഡിയോ)

വോട്ടർ ഐ ഡി ഇല്ലാതെ വോട്ടു ചെയ്യാൻ എത്തിയ വോട്ടർമാരെ തടഞ്ഞതിനെ തുടർന്ന് സംഘർഷം. ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം ഉണ്ടായത്. വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബഹളം വെച്ചവരെ പോളിംഗ് ബൂത്തിൽ നിന്ന് പുറത്താക്കാൻ അതിർത്തി രക്ഷ സേന ആകാശത്തേക്ക് വെടിവെച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ തുടർന്നാണ് അതിർത്തി രക്ഷ സേനയുടെ നടപടി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലമാണ് ഉത്തർപ്രദേശിലെ ഷാംലി. പോളിങ് ബൂത്ത് പിടിച്ചെടുക്കാനുള്ള മനപ്പൂർവ്വമായ നീക്കമായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.